കുണ്ടറ: കെഐപി കനാല്‍ തുറന്നതോടെ വീടുകളില്‍ വെള്ളം കയറി. കൃഷി നശിച്ചു. ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ താഴ്ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. 13 വീടുകളിലാണ് വെള്ളം കയറിയത്. കൊയ്യാന്‍ പാകമായ നെല്ലും വെള്ളത്തിനടിയിലായി.
കഴിഞ്ഞ ദിവസം വെളുപ്പിനാണ് കനാല്‍ തുറന്നത്. വൈകിട്ട് ആറുവരെ സാധാരണ രീതിയില്‍ മാത്രമായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. അതിനുശേഷമാണ് വെള്ളത്തിന്റെ അളവ് വര്‍ധിച്ചത്. രാത്രിയായതോടെ വെള്ളം വീടുകളിലേക്ക് കയറാന്‍ തുടങ്ങി. ജലസേചന വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചീനിയറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലന്‍വിള, വൈസ് പ്രസിഡന്റ് ജലജ ഗോപന്, വാര്‍ഡംഗം അജിത എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: