Categories: Alappuzha

കാവടികള്‍ നിറഞ്ഞാടി; മനംനിറഞ്ഞ് ഭക്തര്‍

Published by

ഹരിപ്പാട്: തൈപ്പുയത്തോടനുബന്ധിച്ച് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രത്തില്‍ ഇന്നലെ നുറുകണക്കിന് ഭക്തര്‍ കാവടി നേര്‍ച്ചയുമായെത്തി. 41 ദിവസത്തെ കഠിനമായ വ്രതശുദ്ധിയിലൂടെ നേടിയ മനക്കരുത്തിന്റെ ഭക്തിയില്‍ കാവടി സ്വാമിമാര്‍ ഉറഞ്ഞ് തുള്ളി. 

ഭക്തര്‍ ഹര ഹരോ വിളിച്ച് ക്ഷേത്രവും പരിസര പ്രദേശങ്ങളും ഭക്തിയിലാറാടി. വെളുപ്പിന് മൂന്നിന് മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയോട് കൂടിയാണ് കാവടിയാട്ടത്തിന് തുടക്കമായത്. തുടര്‍ന്നു വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള എണ്ണ ക്കാവടികളുടെ വരവായി.തുടര്‍ന്ന് കരിക്ക്, പനിനീര്, തേന്‍, തുടങ്ങിയവ അഭിഷേകം ചെയ്തു. ഉച്ചയോടെ ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തുള്ള സമൂഹ മഠത്തില്‍ നിന്നും കളഭക്കാവടി എത്തിയതോടെ രാവിലെത്തെ കാവടിയാട്ടത്തിന് സമാപനമായി. 

വൈകിട്ട് കുങ്കുമം, ഭസ്മം തുടങ്ങിയ കാവടികളുടെ വരവായി രാത്രി ഒന്‍പതു വരെ ഇത് തുടര്‍ന്നുകൊണ്ടിരുന്നു. ഇത്തവണ കാവടികള്‍ക്ക് ഒരുപാട് രൂപഭാവങ്ങള്‍ വരുത്തിയാണ് സ്വാമിമാര്‍ എത്തിയത്. മയില്‍ വാഹനത്തില്ലള്ള കാവടികള്‍, അറുമുഖകാവടി, നെറ്റിപ്പട്ടം, കെട്ടുകാഴ്ചക്കാവടികളും ചിട്ടയായ താളമേളങ്ങളും കാവടിയാട്ടത്തിന് ശോഭ പകര്‍ന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by