ജൊഹന്നസ്ബര്‍ഗ്: തിരിച്ചടിക്കാന്‍ നേരമായി, ടെസ്റ്റ് പരമ്പരയില്‍ നേരിട്ട തോല്‍വിയുടെ ദുഃഖം ഏകദിന മത്സരങ്ങള്‍ പിടിച്ച് കഴുകിക്കളയണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. നായകനല്ലാതെ വിരാട് കോഹ്ലിയും നായകനെന്ന നിലയില്‍ കെ.എല്‍. രാഹുലും വിലയിരുത്തപ്പെടുന്ന പരമ്പരയ്ക്കുകൂടിയാണ് തുടക്കമാകുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്ലി നായകനല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങുന്നത്. നായകന്റെ സമ്മര്‍ദ്ദം ഇല്ലാതെ ഫോമിലേക്ക് തിരിച്ചെത്തുകയാണ് കോഹ്ലിയുടെ ലക്ഷ്യം. കെ.എല്‍. രാഹുലിന് നായകമികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സ്ഥിരം നായകന് രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍. രാഹുലിന് ടീമിലെ സ്ഥാനം നിലനിര്‍ത്താനും നായകന്റെ കഴിവുണ്ടെന്ന് തെളിയിക്കാനും സാധിച്ചാല്‍ ഭാവിയിലും ഗുണം ചെയ്തേക്കും. ഇരുവര്‍ക്കും പുറമെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്, സ്പിന്നര്‍ ആര്. അശ്വിന്, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഫോം തെളിയിക്കാനുള്ള അവസരമാണ്.
രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ശിഖര്‍ ധവാനും ഓപ്പണറായി കളിക്കും. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്വാദ് പുറത്താകും. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ തുടരും. നാലാമനായി ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ ടീമിലെത്തും. രാഹുല്‍ വിക്കറ്റ് കീപ്പറായാല്‍ ഋഷഭ് പന്തിന് ഇടം ലഭിക്കില്ല. ഓള്‍റൗണ്ടറായി വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിക്കുമെന്നും വിലയിരുത്തലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഷര്‍ദുല്‍ താക്കൂറും കളിക്കും.
മറുവശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. നായകന് ടെംബ ബാവുമ്മയടക്കമുള്ളവര് ഫോമില്‍. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, ലുംഗി എന്‍ഗിഡി, റാസി വാന്‍ഡര്‍ ഡൂസന്‍, മാര്‍ക്കോ ജെന്സണ്, കഗീസോ റബാഡ എന്നിവരും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: