സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മനസ് നിറയ്ക്കുന്നതായെന്ന് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലെവന്‍ഡോസ്കി ഫിഫയുടെ മികച്ച പുരുഷ താരമാകുന്നത്. ലയണല്‍ മെസിയെയും, മുഹമ്മദ് സലയെയും മറികടന്നായിരുന്നു നേട്ടം. മാസങ്ങള്‍ക്ക് മുമ്പ് ബാലന് ഡി ഓര് പുരസ്കാരം ചെറിയ വത്യാസത്തിനാണ് ലെവന്‍ഡോസ്കിക്ക് നഷ്ടമായത്.
ബുണ്ടസ്ലിഗയില് നടത്തിയ മികച്ച പ്രകടനമാണ് ലെവന് കരുത്തായത്. കഴിഞ്ഞ സീസണില്‍ 40 ബുണ്ടസ് ലിഗ ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 49 വര്‍ഷം പഴക്കമുള്ള ജെര്‍ഡ് മുള്ളറുടെ റെക്കോഡ് മറികടന്നായിരുന്നു ഗോളടി. വനിതകളില്‍ ബാഴ്സലോണയുടെ അലക്സിയ പുറ്റല്ലസും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. യുഇഎഫ്എ കിരീടം നേടിയ ടീമില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഗോളടിയില്‍ പുത്തന്‍ റെക്കോഡ് നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രത്യേക പുരസ്കാരം നല്‍കിയും ആദരിച്ചു. 184 മത്സരങ്ങളില്‍ നിന്ന് 115 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറി. ചെല്‍സിയുടെ തോമസ് ടച്ചല്‍ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: