കൊല്ലം: അഭീഷ്ടകാര്യങ്ങള്ക്കുള്ള നേര്‍ച്ചകള്‍ക്ക് ഏറെ സുപ്രസിദ്ധമായ ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തില്‍ നേര്‍ച്ച ആന എഴുന്നള്ളിപ്പില്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ആനയടി ഗജമേള ഇത്തവണ ഇല്ല. പകരം ആന എഴുന്നള്ളിപ്പ് മാത്രമാണുണ്ടാകുക. ജനുവരി 31 ന് വൈകിട്ട് 4.30 മണിയോടെയാണ് എഴുന്നള്ളിപ്പ്. 10 ആനകളെ മാത്രമാണ് നേര്‍ച്ചയായി എഴുന്നള്ളിക്കുക. അഭീഷ്ട കാര്യ സിദ്ദിഖും രോഗശാന്തിക്കുമായാണ് വിശ്വാസികള്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നത്.
ഈ എഴുന്നള്ളിപ്പില്‍ നേര്‍ച്ച നല്‍കാനാണ് തമിഴ്നാട്ടില്‍ നിന്നും സ്റ്റാന്‍ലിന്റെ പ്രതിനിധികള്‍ ക്ഷേത്രത്തില്‍ എത്തിയത്,. എഴുന്നള്ളിപ്പിന്റെ തുകയായ 9,000 രൂപയും ഇവര്‍ അടച്ചു രസീത് കൈപ്പറ്റി. എഴുന്നള്ളിപ്പ് ദിവസം സ്റ്റാലിന് എത്തില്ലെങ്കിലും തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി എത്തും. നോട്ടീസില്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നവരില്‍ ആറാമത്തെ പേരുകാരനാണ് എം.കെ സ്റ്റാലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: