ഗോദാവരി: ഭാവിമരുമകന് വേണ്ടി 365 തരം വിഭവങ്ങള്‍ ഒരുക്കി പെണ്‍വീട്ടുകാര്‍. ആന്ധ്രയിലാണ് സംഭവം. കഴിഞ്ഞ സംക്രാന്തി ദിവസം ഗോദവരിയിലെ സ്വര്‍ണ്ണവ്യാപാരിയായ അത്യം വെങ്കിടേശ്വര റാവും, ഭാര്യ മാധവിയും ചേര്‍ന്ന് ഭാവി മരുമകന് സായി കൃഷ്ണക്കായി ഇത്ര അധികം വിഭവങ്ങള്‍ തയ്യാറാക്കിയത്.
സംക്രാന്തി ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിക്കുക എന്ന ചടങ്ങ് ഉണ്ട്. കല്യാണം തീരുമാനിച്ചതിന് ശേഷം വരുന്ന ആദ്യം വിശേഷദിനമാണ് സംക്രാന്തി, അത് ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. വിരുന്നില്‍ 30 വ്യത്യസ്ത ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 തരം പലഹാരങ്ങള്‍, 15 തരം ഐസ്ക്രിം, കേക്ക് പാനീയങ്ങള്‍, പഴങ്ങള്‍ എന്നിവ അടങ്ങിയിരുന്നു.
ഭാവി ഭാര്യ വീട്ടുകാരുടെ സല്‍ക്കാരം കണ്ട് കണ്ണ് തളളിയിരിക്കുകയാണ് സായി കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: