കോട്ടയം : ഏറ്റുമാനൂരിലെ അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേു. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.ഇന്ന് പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ പോസ്റ്റില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് ബസില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 46 പേരാണ് ഉണ്ടായിരുന്നത്.
സംഭവം നടന്ന ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: