ന്യൂദല്‍ഹി: ഇന്ത്യ കോവിഡ് വാക്സിന് നല്കാന് തുടങ്ങിയിട്ട് ജനവരി 16 ഞായറാഴ്ചയോടെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിനും ഇന്ത്യയ്ക്കും ആത്മസംതൃപ്തിക്ക് 156 കോടി കാരണങ്ങള്‍ ഉണ്ട്. കാരണം ഒരു വര്‍ഷം തികയുന്ന ജനവരി 17ന് വൈകീട്ട് ഏഴ്മണിയോടെ ഇന്ത്യ 156.7 കോടി വാക്സിന് ഇന്ത്യക്കാര്‍ക്ക് നല്കിക്കഴിഞ്ഞിരുന്നു.
കോവിഡിനെതിരായ സമരത്തില്‍ ഇന്ത്യയുടെ വാക്സിന് യജ്ഞം നിരവധി പേരുടെ ജീവനുകളും ജീവനോപാധികളും രക്ഷിക്കാന്‍ സഹായിച്ചതായി മോദി പറഞ്ഞു. വാക്സിന് യഞ്ജവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ‘കോവിഡ് മഹാമാരി ആദ്യം എത്തിയപ്പോള്‍ വൈറസിനെക്കുറിച്ച് നമുക്ക് യാതൊന്നും അറിയില്ലായിരുന്നു. എന്നാല്‍ നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക പുതുമകളില്‍ ഗവേഷണം നടത്തുന്നവരും വാക്സിന് വികസിപ്പിച്ചെടുക്കുന്നതില്‍ മുഴുകി. വാക്സിന് വഴി മഹാമാരിക്കെതിരെ പൊരുതുന്നതില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഇന്ത്യയ്ക്കും സാധിച്ചതില്‍ അഭിമാനമുണ്ട്’ – മോദി പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.മഹാമാരിയോട് പൊരുതുന്നതില്‍ ഇന്ത്യയുടെ സമീപനം എപ്പോഴും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും മോദി പറഞ്ഞു.
‘ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഏത് ലക്ഷ്യവും കൈവരിക്കാനാകും,’- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ആദ്യ 365 ദിവസങ്ങളില്‍ വാക്സിന് ഡോസുകള്‍ നല്കുന്നതില് മറ്റ് രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ മറ്റൊരു നിലവാരത്തിലായിരുന്നു. മോദിയുടെ നേതൃത്വത്തിലൂടെ ഇന്ത്യ ഇവിടുത്തെ പൗരന്മാരെ സംരക്ഷിക്കുക മാത്രമല്ല, ആഗോള നേതാവായി വളരുകയും ചെയ്തതായി മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പുതിയ ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തിനും ക്ഷമയ്ക്കും ഉള്ള സാക്ഷ്യപത്രമാണ് ഉയര്‍ന്ന വാക്സിനേഷന് നിരക്കെന്ന് മന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: