ചണ്ഡീഗഢ്: തനിക്ക് തരാമെന്നേറ്റ് ജോലി എവിടെയെന്ന ചോദിച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ലോക ബധിര ചെസ്സില്‍ ചാമ്പ്യനായ മാലിക ഹാണ്ട.
ബധിരരുടെ കായികമത്സരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് നയമില്ലെന്നതായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ മറുപടി. ഡിസംബര്‍ 31നാണ് പഞ്ചാബിലെ സ്പോര്‍ട്സ് മന്ത്രിയെ ഹാണ്ട കണ്ടത്. ജോലിയോ പണമോ നല്കാന് കഴിയില്ലെന്നതായിരുന്നു മന്ത്രിയുടെ മറുപടി. കാരണം ബധിരരുടെ കായികമത്സരത്തില്‍ വിജയിച്ചവര്‍ക്ക് തൊഴിലോ പണമോ നല്‍കാനുള്ള നയം ഇല്ലെന്നതായിരുന്നു മറുപടി.
‘കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി അഞ്ച് വര്‍ഷം പാഴാക്കി. അവര്‍ എന്നെ വിഡ്ഡിയാക്കി. ബധിര കായികതാരങ്ങളെ അവര്‍ ശ്രദ്ധിക്കുന്നേയില്ല. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഒന്നും സംഭവിച്ചില്ല. എന്തിനാണ് പഞ്ചാബ് സര്‍ക്കാര്‍ ഇത് ചെയ്യുന്നത്?’- ഹാണ്ട ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: