ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലാണ് അതല്ലെങ്കില്‍ ബെയിലിലാണെന്ന് (ജാമ്യത്തില്‍) കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച അനുരാഗ് താക്കൂര്‍ സമാജ് വാദിയെ കടന്നാക്രമിച്ചു.
‘സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവര്‍ എല്ലാവരും കലാപകാരികളാണ്. ബിജെപിയില്‍ ചേരുന്നവരാകട്ടെ കലാപകാരികളെ പിടികൂടുന്നവരുമാണ്. സമാജ് വാദി എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലാണ്. അതല്ലെങ്കില്‍ ബെയിലിലും. ശുദ്ധരായ ആളുകള്‍ ബിജെപിയിലാണ് ചേരുന്നത്. ‘- അനുരാഗ് താക്കൂര്‍ പറഞ്ഞു.
‘സമാജ് വാദി എംഎല്‍എ നാഹിദ് ഹസ്സന് (ഇപ്പോള്‍ കെയ്റാനയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി) ജയിലിലാണ്. ഇനി മറ്റൊരു എംഎല്‍എ അബ്ദുള്ള അസം ഇപ്പോള്‍ ബെയിലിലാണ് (ജാമ്യത്തിലാണ്). സമാജ് വാദി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് എടുത്താല്‍ ഒരാള്‍ ജയിലിലാണെങ്കില്‍ മറ്റൊരാള്‍ ബെയിലിലായിരിക്കും. ജെയില്‍-ബെയില്‍ എന്നതാണ് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കളി’, കേന്ദ്രമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മന്ത്രിയും ഒബിസി നേതാവുമായ ധാര സിങ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷമാണ് അനുരാഗ് താക്കൂറിന്റെ ഈ പ്രതികരണം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: