തിരുവനന്തപുരം: കേരളത്തിന്റെ ദല്‍ഹിലെ മുന്‍ പ്രത്യേക പ്രതിനിധിയും മുന്‍ എംപിയുമായ എ. സമ്പത്തിനെ ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. സംഘടനാ പ്രവര്‍ത്തനത്തില്‍ സമ്പത്ത് സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്തിരുത്തല്‍. സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
നിലവില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എക്സ് എംപി ബോര്‍ഡ്, ദല്‍ഹിയിലെ പ്രവര്‍ത്തനത്തിന് അലവന്‍സ് കൈപ്പയിതടക്കമുള്ള സമ്പത്തിന്റെ പ്രവര്‍ത്തികള്‍ വിവാദങ്ങളായിരുന്നു.
നാല്‍പ്പതംഗ പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് കമ്മിറ്റിയില്‍ ഇടംപിടിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം ഒന്‍പത് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വി.കെ.പ്രശാന്ത് എംഎല്‍എ മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവരെ കമ്മിറ്റിയില്‍ ഉള്പ്പെടുത്തിയില്ലായെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: