മുണ്ടക്കയം (കോട്ടയം): ഉരുള്‍പൊട്ടലിലും പ്രളയത്തിലും കിടപ്പാടമടക്കം സര്‍വതും നഷ്ടപ്പെട്ട് ദുരിതത്തിലായവരെ കൈവിടാതെ സേവാഭാരതി. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം, പെരുവന്താനം മേഖലകളില്‍ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സേവാഭാരതി 20 വീടുകള്‍ നിര്‍മിച്ചു നല്കും. ഇവയില്‍ ആദ്യ വീടിന്റെ ശിലാസ്ഥാപനം ഇന്നലെ രാവിലെ കൊക്കയാര്‍ പഞ്ചായത്തിലെ കനകപുരം വാര്‍ഡില്‍ നടന്നു.
ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കാര്യകാരി സദസ്യന്‍ ടി.എസ്. നാരായണന്‍, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.വി. രാജീവ്, വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ജി. സജീവ്, സേവാ പ്രമുഖ് ആര്‍. രാജേഷ്, ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി. രാജേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ജെ. ദിനേശ്, രണരാജ്, സംഘടനാ സെക്രട്ടറി ബി. അരുണ്‍, ജില്ലാ കമ്മിറ്റിയംഗം ഷീബ രാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടിയപ്പോള്‍ മുതല്‍ ഈ മേഖലയില്‍ സേവാഭാരതി സജീവമാണ്. ആദ്യം രക്ഷാപ്രവര്‍ത്തനങ്ങളിലും തിരച്ചിലിലും പങ്കെടുത്ത സേവാഭാരതി പ്രവര്‍ത്തകര്‍, പിന്നീട് വീടുകളും റോഡുകളും പാലങ്ങളും നന്നാക്കുന്നതിനും മാലിന്യം നിറഞ്ഞ വീടുകള്‍ കഴുകി വാസയോഗ്യമാക്കുന്നതിനും മുന്‍കൈയെടുത്തു. ജനജീവിതം സാധാരണനിലയിലായ ശേഷം ഇപ്പോള്‍ പുനരവധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് സേവാഭാരതി തിരിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: