അമാവാസി നാളില്‍ കുഞ്ഞുങ്ങള്‍ പിറന്നാല്‍ ജനനദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കുടുംബത്തില്‍ ദുരിതവും ദാരിദ്ര്യവും വന്നു ഭവിക്കാതിരിക്കാന്‍ സൂര്യചന്ദ്രന്മാരെ പ്രീതിപ്പെടുത്തണം. ആദിത്യപൂജയും ചന്ദ്ര പൂജയും നടുത്തുന്നത് ഉത്തമ പരിഹാരമാണ്. കുഞ്ഞിനൊപ്പം മാതാപിതാക്കള്‍ക്കു കൂടി ദുരിതശാന്തി കര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. കാളീഭജനവും നടത്തുക. അമാവാസി തിഥിയുടെ അധിദേവതയാണ് കാളി.
ജനിക്കുന്നത് സംക്രാന്തി നാളിലാണെങ്കിലും ശുഭകരമല്ല. സൂര്യന്‍ രാശിമാറുന്നതിനെയാണ് സംക്രാന്തി എന്നു പറയുന്നത്. സംക്രാന്തിയില്‍ പിറന്നാല്‍ ശാരീരികാസ്വാസ്ഥ്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അതോടൊപ്പം തൊഴില്‍പരമായ കെടുതികളും വന്നു ഭവിക്കാനിടയുണ്ട്. ജന്മദോഷ പരിഹാരം ശിശുവിനു ചെയ്യുമ്പോള്‍ അതേ പ്രാധാന്യത്തോടെ പിതാവിനും പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം.
ജനനം ഗ്രഹണ സമയത്തു നടന്നാലും ദോഷങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും ചന്ദ്രഗ്രഹണനേരത്താണ് ജനനമെങ്കില്‍ ശരീരത്തിനെന്നപോലെ മനസ്സിനും ക്ലേശങ്ങളുണ്ടാവും. സൂര്യഗ്രഹണ സമയത്ത് ജനിച്ചാല്‍ സൂര്യന്റെയും രാഹുവിന്റെയും ദശാപഹാര കാലങ്ങളിലും ചന്ദ്രഗ്രഹസമയത്താണു ജനനമെങ്കില്‍ ചന്ദ്രന്റെയും രാഹുവിന്റെയും ദശാപഹാര കാലങ്ങളിലും അതാതു ഗ്രഹങ്ങളെ ഭജിക്കണം. മറ്റു പ്രതിവിധികളും കര്‍മ്മങ്ങളും ആവശ്യമെങ്കില്‍ അവയും അനുഷ്ഠിക്കണം. വിദഗ്ധരായ ജ്യോതിഷികളുടെ നിര്‍ദ്ദേശാനുസരണം നടത്തുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: