അഡ്വ. ലിഷ ജയനാരായണന്‍
നീയിന്നു പിന്നെയും
കണ്ണുമൂടിയോ
എന്തൊക്കെയോ
കാണുവാനാരുതാത്ത
കാഴ്ചകള്‍
കാണാതെയിരിക്കുവാന്‍
ഘോരനരകങ്ങളില്
ഭേദമേതെന്നു
തോക്കിന്കുഴല്കളില്
മാനവികത ഘോഷിച്ചു
കറുപ്പാല്‍ ആവരണം
പൂണ്ട ചെകുത്താന്മാര്
വേദമോതുമ്പോള്‍
ഭൂമിയിലെ തിളയ്ക്കുന്ന
കുംഭീപാകങ്ങള്
ഇവിടെ കുമ്പിട്ടു
നില്‍ക്കുമിവിടെ…
ഇവിടെ നിന്നും
ഏറ്റമൊടുക്കം
പറന്നുയരുമാ ഭാരിച്ച
വിമാനച്ചിറകുകളില്‍
തൂങ്ങും
ശലഭപ്രാണാഗ്നികള്
പിടഞ്ഞമരുമീ
കൊടും കാഴ്ചകള്‍
കാണാനാകാഞ്ഞു
കറുത്ത ചേലയാല്‍
കണ്ണുമൂടിക്കെട്ടുകയോ
നീയെന്‍
പ്രിയ ഗാന്ധാരമേ….
ഇനിയുമിനിയു
മെന്തൊക്കെയോ
എന്തൊക്കെയോ
കാണാനാകാത്ത
കാഴ്ചകള്‍
കാണാനാരുതാഞ്ഞു
വീണ്ടും കണ്ണുകള്‍
മൂടിക്കെട്ടിയിരിക്കുകയോ
അത്യന്തമ്ലേച്ഛമാമീയ
ന്ധകാരത്തിന്‍ കറുത്ത
മൂടുപടം നീക്കിയെന്നു
വന്നുദിക്കുമാഹ്ലാദസൂര്യന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: