തിരുവനന്തപുരം: കന്യാസ്ത്രീയെ പീഢിപ്പിച്ചതായി പറയുന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കേസിലെ വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.
അന്ന് പൊലീസ് അന്വേഷണം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രക്ഷപ്പെടാനാവാത്ത വിധമാണ് കെട്ടിപ്പൊക്കിയിരുന്നത്. എന്നാല്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി അമ്പരപ്പിക്കുന്നതായിപ്പോയി എന്നും ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാല്‍ ഹരിശങ്കറിനെതിരെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ് ആഞ്ഞടിച്ചു. കേസ് ജയിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആദ്യം സന്ദര്‍ശിച്ചവരില്‍ ഒരാള്‍ പി.സി. ജോര്‍ജ്ജായിരുന്നു. ‘ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണ്. ഉദ്യോഗസ്ഥന് എന്തിനാണ് ഇത്രയും ആവേശം? ഡിവൈഎസ്പിയേയും സര്‍ക്കിളിനെയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണ്. താന്‍ രാത്രി ചെല്ലുമ്പോള്‍ മഠത്തില്‍ കുടിച്ചു കൂത്താടുകയായിരുന്ന പൊലീസുകാര്‍ കുടിച്ചുകൂത്താടുകയായിരുന്നു,’- പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: