പാലക്കാട്: പാലക്കാട് – തിരുച്ചെന്തൂര്‍ എക്സ്പ്രസിന്റെ സമയം പുനക്രമീകരിക്കണമെന്ന് യാത്രക്കാര്‍. ട്രെയിന്‍ ഇപ്പോള്‍ പാലക്കാട് ജങ്ഷനില്‍നിന്നും പുലര്‍ച്ചെ 4.55നാണ് പുറപ്പെടുന്നത്. പൊള്ളാച്ചി, ദിണ്ടുഗല്‍, പഴനി എന്നിവിടങ്ങളിലേക്ക് അടുത്ത ട്രെയിനുള്ളത് 3.45നാണ്. ഏകദേശം 11 മണിക്കൂറോളം പാലക്കാട് – പൊള്ളാച്ചി ലൈനില്‍ ട്രെയിനുകള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
അതുപോലെ മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് പാലക്കാട് നിന്നും പുലര്‍ച്ചെ 4.20നാണ് മധുരക്ക് പുറപ്പെടുന്നത്. ഈ രണ്ട് ട്രെയിനുകളും തമ്മില്‍ അരമണിക്കൂറിന്റെ വ്യത്യാസമാണുള്ളത്. മധുരയിലേക്കുള്ള രണ്ട് ട്രെയിനുകളും പുലര്‍ച്ചെ പുറപ്പെടുന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം അസൗകര്യപ്രദമാണ്.
ഇതുപോലെ തിരുച്ചെന്തൂരില്നിന്നും പാലക്കാട്ടേക്കുള്ള ഈ രണ്ട് ട്രെയിനുകളും തമ്മില്‍ അരമണിക്കൂര്‍ ഇടവേള മാത്രമാണുള്ളത്. തിരുച്ചന്തൂര്‍ എക്സ്പ്രസ് രാത്രി 10.30നാണ് പാലക്കാട് എത്തുന്നത്. ഇതുമൂലം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. അതിനാല്‍ ഈ ട്രെയിന്‍ വൈകിട്ട് ഏഴുമണിക്ക് എത്തുന്ന രീതിയില്‍ സമയം പുനക്രമീകരിക്കണമെന്നാണ് ആവശ്യം.
നിത്യേന പോവുന്ന ഉദ്യോഗസ്ഥര്‍, മറ്റു ജോലിക്കാര്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് മാത്രമല്ല, റെയില്‍വേയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ തിരുച്ചെന്തൂര്‍ എക്സ്പ്രസിന്റെ സമയം രാവിലെ ഏഴിന് പുറപ്പെട്ട് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലായിരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹസമിതിയംഗം ഇ. ശ്രീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: