പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്താനായതിന് പിന്നാലെ പുഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ബിഷപ്പ് പി.സി. ജോര്‍ജിന്റെ വീട്ടിലെത്തിയത്.
ഫാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. വിധി വന്നതിന് പിന്നാലെ എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്. അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശമെന്നും പി.സി. ജോര്‍ജ് ചോദിച്ചു.
കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. കുടിച്ചു കൂത്താടിയ അവരെ താന്‍ ആണ് ഓടിച്ചുവിട്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഈരാറ്റുപേട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അരുവിത്തുറ പള്ളിയിലും ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം വിധി പ്രസ്താവനയ്ക്ക് പിന്നാലെ കോട്ടയം ധ്യാനകേന്ദ്രത്തിലെത്തി കുര്‍ബാന അര്‍പ്പിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസതാവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: