ചൈനയെ പ്രകീര്‍ത്തിച്ചും ഇന്ത്യയെ ചൈന വിരുദ്ധ ശക്തിയായി മുദ്രകുത്തിയും സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള നടത്തിയ പരാമര്‍ശത്തെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ പങ്കുവെച്ച് സിനിമാ താരം ഉണ്ണി മുകുന്ദന്. മാതൃഭൂമി ദിനപത്രത്തില്‍ മേപ്പ് അടിയന് എന്ന തലക്കെട്ടില്‍ എസ്. രാമചന്ദ്രന് പിള്ളയെ പരിഹസിച്ച് പുറത്തിറക്കിയ കാര്‍ട്ടൂണാണ് ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്റെ പേര് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചതിന് കാര്‍ട്ടൂണിസ്റ്റിന് നന്ദി പറഞ്ഞായിരുന്നു പോസ്റ്റ്. ഇത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അംഗീകാരമായി കണുന്നതായും പോസ്റ്റില്‍ ഉണ്ണിമുകുന്ദന് പറയുന്നു.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ സ്തുതിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ ഉന്നംവെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ലോകരാജ്യങ്ങളില്‍ അമേരിക്കയെ വെല്ലുവിളിക്കാന്‍ വരെ ചൈന വളര്‍ന്നിട്ടുണ്ടെന്നും കോട്ടയത്ത് നടക്കുന്ന സിപിഎം സമ്മേളനത്തില്‍ എസ്ആര്‍പി പറഞ്ഞു.
സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയില്‍ ഉണ്ടായത്. കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ നേട്ടം മറച്ചുവെയ്ക്കാന്‍ ആഗോള അടിസ്ഥാനത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ചൈനക്കെതിരായ പ്രചരണം നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിലെ ലക്ഷ്യം വെച്ചാണ്. ചൈനയെ വളയാന്‍ ഇന്ത്യ അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഖ്യം നിലനില്‍ക്കുന്നുവെന്നും എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു. ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. കോവിഡ് സമയത്ത് 116 രാജ്യങ്ങള്‍ക്ക് വാക്സിന് നല്കി. ക്യൂബ 50 രാജ്യങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കിയെന്നും അദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: