ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി ആലുവ കളമശ്ശേരി സ്വദേശിനി നീതു രാജ് (30) നെ തെളിവെടുപ്പിന് എത്തിച്ചു. വണ്ടിപ്പെരിയാര്‍ വലിയ തറയില്‍ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഇവര്‍ തട്ടിയെടുത്തത്.
ഈ മാസം ആറിന് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ നീതുരാജിനെ വൈകിട്ട് അഞ്ച് മണിയോടെ ഗാന്ധി നഗര്‍ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ എത്തിച്ച് തെളിവെടുത്തത്. അതിനു ശേഷം ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ഫ്േളാറല്‍ പാര്‍ക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. റിസപ്ഷനിസ്റ്റ് എലിസബത്തിനോട് ഇവരെ അറിയുമോ എന്നും ഇവിടെ താമസിച്ചിരുന്ന ആളാണോ എന്നും പോലീസ് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ എത്തിച്ചു. നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് എസ് എച്ച് ഒ കെ ഷിജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: