കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സിന് എല്ലാവരും പുറത്തായി. ഋഷഭ പന്തിന്റെ സെഞ്വറിയാണ് (100*) വന്‍ തകര്‍ച്ചയിലും മാനം കാത്തത്.
കെ എല്‍ രാഹുല്‍ (10 ) കോലി (29) എന്നിവര്‍ മാത്രമാണ് പന്തിനു പുറമെ രണ്ടക്കം കണ്ടവര്‍. രണ്ടര ദിവസം ബാക്കി നില്‍ക്കെ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയക്ക് 212 റണ്‍സ് വേണം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.വിജയത്തിന് 111 റണ്‍സ് അകലെ.
മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സെടുത്ത കെഎല്‍ രാഹുലും ഏഴു റണ്‍സെടുത്ത മായങ്ക് അഗര്‍വാളും രണ്ടാം ദിനം പുറത്തായിരുന്നു..രണ്ടാം ദിനത്തിലെ സ്കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ചേതേശ്വര്‍ പൂജാര (9)പുറത്തായി.
തൊട്ടടുത്ത ഓവറില്‍ അജിങ്ക്യ രഹാനേ(1)യും ക്രീസ് വിട്ടു. ഇന്ത്യ നാല് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും ഋഷഭ് പന്തും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിരോധിച്ചു കളിച്ച കോലി 143 പന്തില്‍ 29 റണ്‍സാണ് അടിച്ചെടുത്തത്.
ഒരറ്റത്ത് ഋഷഭ് പന്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം പെട്ടെന്ന്് ക്രീസ് വിട്ടു. അശ്വിന് ഏഴു റണ്‍സെടുത്തും ശാര്‍ദ്ദുല്‍ താക്കൂര്‍ അഞ്ചു റണ്‍സിനും പുറത്തായി. ഉമേഷ് യാദവും ് മുഹമ്മദ് ഷമിയും പുജ്യരായി പുറത്തായി. ബുമ്ര രണ്ട് റണ്ടസ് എടുത്തു
ദക്ഷിണാഫ്രിക്കയ്ക്കായി ജാന്സെന് നാല് വിക്കറ്റെടുത്തു. എന്‍ഗിഡിയും റബാദയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 210 റണ്‍സിന് പുറത്താക്കി ഇന്ത്യ 13 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. 42 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ആതിഥേയരെ 210 റണ്‍സില്‍ ഒതുക്കിയത്. എന്നാല്‍, ചായയ്ക്കുമുമ്പ് മൂന്നു പന്തുകള്‍ക്കിടെ രണ്ടു പ്രധാന ബാറ്റര്‍മാരെ പുറത്താക്കിയ ഷമിയാണ് കളി തിരിച്ചത്. ഷമിയും ഉമേഷ് യാദവും രണ്ടുവിക്കറ്റ് വീതം നേടിയപ്പോള്‍ ഒരു വിക്കറ്റ് ശാര്‍ദ്ദുല്‍ താക്കൂറിന്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 72 റണ്‍സുമായി കീഗന്‍ പീറ്റേഴ്സന് തിളങ്ങി. കേശവ് മഹാരാജ് (25), റാസി വാന്‍ഡര്‍ ഡ്യൂസന് (21), തെംബ ബാവുമ (28) എന്നിവരും ചെറുത്തുനിന്നു.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 223 റണ്‍സാണ് നേടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: