ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള വിജയം കണ്ടത്. മത്സരത്തിന്റെ 28 ാം മിനിറ്റില്‍ നിശു കുമാറും, 40 ാം മിനിറ്റില്‍ ഹര്‍മ്മന്‍ ജോര്‍ജ് കബ്രയുമാണ് ഗോള്‍ നേടിയത്.
പോയിന്റ് പട്ടികയില്‍ വീണ്ടും ജംഷെഡ്പൂരിനെ മറികടന്ന് ഒന്നാമതായി തിളങ്ങി നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് കേരളം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് 19 പോയിന്റുമായി ജംഷെഡ്പൂര്‍ തോട്ട് പിന്നാലെയുണ്ട്. ഒഡീഷ 10 കളിയില്‍ 13 പോയിന്റുമായി എട്ടാം സ്ഥാനം തുടരുകയാണ്. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ ഒരു തോല്‍വിയും, അഞ്ച് സമനിലയും, അഞ്ച് ജയവുമാണ് കേരളം നേടിയത്. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഒഡീഷ ശ്രമം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം അവരെ പിടിച്ചുകെട്ടി. ഇരു ടീമുകളും രണ്ട് യെല്ലോ കാര്‍ഡും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: