പൂവാര്‍: കരുംകുളം തീരത്ത് അപൂര്‍വ്വ ഇനം കടല്‍ ജീവി തീരത്തടിഞ്ഞു. ഇന്ന് ഉച്ചയോടെ കരുംകുളം കണ്ണാടിപ്പള്ളിക്ക് സമീപം വല വീശിക്കാണി തീരപ്രദേശത്ത് മത്സ്യ തൊഴിലാളികളുടെ വലയില്‍ ഉടുമ്പ് എന്ന അറിയപ്പെടുന്ന മത്സ്യം കുടുങ്ങിയത്. 500 കിലോയിലധികം ഭാരമുണ്ട്.
ഇവിടെ നിന്ന് രാവിലെ മത്സ്യബന്ധത്തിന് പോയ പൊന്നയ്യന്‍ മകന് ജോസഫ് എന്നിവരുടെ കമ്പവലയിലാണ് കുടുങ്ങിയത്. വലകരയിലേക്ക് വലിച്ച് കയറ്റിയപ്പോഴാണ് ഉടുമ്പാണ് വലയില്‍ കയറിയ വിവരം തൊഴിലാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് ജീവനുണ്ടായിരുന്ന ഉടുമ്പിനെ ഉപേക്ഷിച്ചെങ്കിലും കടലിലേക്ക് പോകാനാകാതെ തിരയടിയില്‍ ചത്തുപൊങ്ങുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കരയ്ക്ക് കയറ്റാനുള്ള ശ്രമം നടന്നു വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: