ന്യൂദല്‍ഹി: ഇരുപത്തഞ്ചാമത് ദേശീയ യുവജനോത്സവം ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുച്ചേരിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനം.
ഉദ്ഘാടനശേഷം ദേശീയ യുവജന ഉച്ചകോടിയും പാനല്‍ ചര്‍ച്ചകളും. ‘മേരെ സപ്നോം കാ ഭാരത്, ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ധീരന്മാര്’ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങള്‍ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: