പത്തനംതിട്ട: അട്ടത്തോട്ടില്‍ വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം രണ്ടു പേര്‍കൂടി പിടിയില്‍. കേസില്‍ നേരത്തേ ഒരാള്‍ അറസ്റ്റിലായിരുന്നു. അട്ടത്തോട് നെടുങ്ങാലില്‍ വീട്ടില്‍ രമാകണ്ണന് എന്നു വിളിക്കുന്ന രജിത് കെ. മോന് (24), ഉതിമൂട്ടില്‍ കണ്ണന്‍ദാസ്(27) എന്നിവരെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. രമാക്കണ്ണന്‍ ഡിവൈഎഫ്ഐ പമ്പാവാലി മേഖലാ വൈസ് പ്രസിഡന്റും കുടുംബശ്രീ ജില്ലാ മിഷന് അനിമേറ്ററുമാണ്. കണ്ണന്‍ദാസ് ഡിവൈഎഫ്ഐ അട്ടത്തോട് യൂണിറ്റ് അംഗമാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മഹിളാമന്ദിരത്തിലും ട്രൈബല്‍ ഹോസ്റ്റലിലും കഴിഞ്ഞ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
ഒരു വര്‍ഷം മുന്‍പ് നിലയ്ക്കലില്‍ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 14ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന നിലയ്ക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചു. പരിസരവാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ ആക്കിയിരുന്നു.
മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധന നടത്താനോ കൗണ്‍സിലിങ് നടത്താനോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ പോലീസോ തയ്യാറായില്ല. പിന്നീട് നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചു.
തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റാര്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റി. ഒക്ടോബര്‍ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചാണ് ജയകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലിങ് തുടര്‍ന്നപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വന്നത്. അച്ഛനെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പതിവായി പീഡിപ്പിച്ചത്. ഇവര്‍ ഒമ്പതു പേരുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് അറിയുന്നത്. ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. ഇനിയുള്ള പ്രതികളില്‍ മൂന്നു പേര് കൂടി ഡിവൈഎഫ്ഐക്കാരാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: