ന്യൂദല്‍ഹി: ദല്‍ഹിയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ നേരിയ കുറവുണ്ടെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ഐഎംഎ ഭാരവാഹികളുമായും, മുതിര്‍ന്ന ഡോക്ടര്‍മാരുമായും ചര്‍ച്ച നടത്തി. 24 മണിക്കൂറില്‍ 168063 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 23 ശതമാനം വര്‍ദ്ധിച്ചതും ആശങ്ക ഉയര്‍ത്തുന്നു. ഒമിക്രാണും, കോവിഡ് കേസുകളും കൂടുന്നത് കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താം സാഹായിക്കും എന്ന് കരുതിയാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ദില്ലിയിലെ ജയിലുകളിലും കോവിഡ് പടരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു. 66 തടവുകാര്‍ക്കും 48 ജയില്‍ ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതായാണ് വിവരം. തലസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. തൊട്ടു പിന്നാലെ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ഹോട്ടലുകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടാനും ഉത്തരവിട്ടു. പാഴ്സല്‍ മാത്രമാകും അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളില്‍ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിര്‍ദ്ദേശം നല്കി. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താനും നിര്‍ദേശം നല്കാനുമായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗം വ്യാഴാഴ്ച്ച ചേരുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: