ബാഗ്പത്: യു പിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് മരിച്ചത്. ചന്ദിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗാര്‍ഹി കലഞ്ജരി ഗ്രാമത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തിലാണ് കുഞ്ഞ് മരിച്ചത്.
വീടിന്റെ ടെറസിലുള്ള മുറിയില്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതിലൂടെയാണ് കുരങ്ങന്മാര് പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്മൂമ്മയുടെ അരികില്‍ കിടന്നുറങ്ങുകയായിരുന്നു കുട്ടി. തുടര്‍ന്ന് കുരങ്ങുകള്‍ കുഞ്ഞിനെ വലിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ മുത്തശ്ശി വീട്ടില്‍ നിന്നും അലറി വിളിച്ചു.
കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃത ശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കന്നുകാലികള്‍ക്കുള്ള ജല സംഭരണിയിലാണ് കുഞ്ഞിനെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: