ബെംഗളൂരു: കര്‍ണ്ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കല്‍ താലൂക്കിലെ തീമോത്തി ഹോസ്മണിയുടെ കുടുംബം അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ 50 വര്‍ഷം മുന്‍പ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്ത്തനപ്പെട്ടവരായിരുന്നു. ഹിന്ദുമതത്തിലേക്കുള്ള ഇവരുടെ മടങ്ങിവരവ് ഘര്‍വാപസി ചടങ്ങായി ആഘോഷിച്ചു.
55 കാരനായ തിമോതി ഹോസ്മണി തന്റെ ഭാര്യയോടും മക്കളോടും ഒപ്പമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്. എന്ത് സാഹചര്യത്തിലാണ് തന്റെ മാതാപിതാക്കള്‍ ഹിന്ദുമതത്തെ തള്ളിക്കളഞ്ഞ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയതെന്ന് അറിയില്ലെന്ന് ഹോസ്മണി പറഞ്ഞു. പക്ഷെ താനിപ്പോള്‍ തന്റെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങിവരികയാണെന്ന് ഹോസ്മണി പറഞ്ഞു.
പട്ടികജാതിയില്‍പ്പെട്ട തന്റെ കുടുംബം- ഭാര്യ ശാരദാമ്മ, മക്കളായ അഭിഷേക്, ജ്ഞാനമിത്ര, നീല്‍ ആംസ്ട്രോങ് എന്നിവര്‍ വര്‍ഷങ്ങലായി ഹിന്ദു ആചാരങ്ങളാണ് പിന്തുടരുന്നതെന്ന് തിമോതി ഹോസ്മണി പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് അച്ഛനും ആറ് വര്‍ഷം മുന്‍പ് അമ്മയും മരണപ്പെട്ടതോടെയാണ് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്താന്‍ വഴിയൊരുങ്ങിയത്. ഇത്തരത്തില്‍ സ്വന്തം മതത്തിന്റെ തായ് വേര് തേടിപ്പോകുന്ന സംഭവങ്ങള്‍ പല ഭാഗത്തും നടക്കുകയാണിപ്പോള്‍. ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട് മറ്റ് മതങ്ങളിലേക്ക് പോയവര്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരികെയെത്തുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. ഘര്വാപ്സി എന്ന പേരില്‍ ഒരു ചടങ്ങോടെയാണ് ഇവരുടെ ഹിന്ദുമതത്തിലേക്കുള്ള തിരിച്ചെത്തല്‍ ആഘോഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: