പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാമണല്‍പ്പുറം ഒരുങ്ങുന്നു. മണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജ നഗറില്‍ ഫെബ്രുവരി 6 മുതല്‍ 13 വരെയാണ് പരിഷത്ത്.
ഹിന്ദുമത പരിഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരി 6ന് രാവിലെ 11ന് പന്മന ആശ്രമത്തില്‍ നിന്നും എത്തുന്ന വിദ്യാധിരാജജ്യോതിയുംഅയിരൂര്പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നും എത്തുന്ന പതാകയും, എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നും എത്തുന്ന ഛായാചിത്രവും ഹിന്ദുമതമഹാണ്ഡലം ഭാരവാഹികള്‍ ശ്രീവിദ്യാധിരാജ നഗറില്‍ സ്വീകരിക്കും.തുടര്‍ന്ന് നഗറിലെ കെടാവിളക്കിലേക്ക് ദീപം പകരും. ഛായചിത്രപ്രതിഷ്ഠയ്ക്കുശേഷം ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാകഉയര്‍ത്തും.
വൈകിട്ട് 4ന് ഗോവാ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയും ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായജസ്റ്റീസ് എന്‍.നഗരേഷ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ ശശികലടീച്ചര്‍ ആദ്ധ്യാത്മികപ്രഭാഷണം നടത്തും. രണ്ടാംദിവസമായ 7ന് പകല്‍ 3ന് നടക്കുന്ന മാര്ഗ്ഗദര്ശന സഭയില്‍ ധര്‍മ്മ രക്ഷയ്ക്ക് ശാസ്ത്രപഠനം എന്നവിഷയത്തില്‍ സീമാജാഗരണ്‍ മഞ്ച് ദേശീയസംയോജകന്‍ എ.ഗോപാലകൃഷ്ണന് സംസാരിക്കും.കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ്ആദ്ധ്യാത്മികപ്രഭാഷണം നടത്തും.
മൂന്നാംദിവസം3.30ന് നടക്കുന്ന വന്ദേവിദ്യാധിരാജം സാംസ്ക്കാരികസമ്മേളനംമന്ത്രി സജിചെറിയാന് ഉദ്ഘാടനം ചെയ്യും.ദേശമഗലം ഓങ്കാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 7ന്നടക്കുന്ന ആദ്ധ്യാത്മികസമ്മേളനത്തില്‍ ഹിന്ദുഐക്യവേദിവര്ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി ധര്‍മ്മ രക്ഷ സാമുദായിക സാംസ്ക്കാരികആദ്ധ്യാത്മിക മണ്ഡലങ്ങളിലൂടെ എന്നവിഷയത്തെ അധികരിച്ച് സംസാരിക്കും
നാലംദിവസം വൈകിട്ട് 3.30ന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. മുന്മിസ്സോറാംഗവര്ണ്ണര് കുമ്മനംരാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. വൈകിട്ട് 7ന് പത്തനംതിട്ട ഋഷിജ്ഞാനസാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും.അഞ്ചാംദിവസം വൈകിട്ട് 3.30ന് വിദ്യാഭ്യാസസഭയില് വിദ്യാഭാരതീ മുന്‍ദേശീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ.മാധവന് അദ്ധ്യക്ഷനാകും.സംസ്കൃതഭാരതി വിശ്വവിഭാഗ് സംയോജകന്‍ വാചസ്പതി ഡോ.എ.നന്ദകുമാര്‍,ഭാരതീയശിക്ഷണ് മണ്ഡല് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിക്കും.വൈകിട് 7ന് കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്.മധു ആദ്ധ്യാതിമകപ്രഭാഷണം നടത്തും. ആറാംദിവസം വൈകിട്ട് 3.30ന് ആചാര്യാനുസ്മരണ സഭ ചിന്മയാ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന് ആചാര്യന് സ്വാമി ശാരദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷനാകും.വൈകിട്ട് 7ന് ആര്.രാമാനന്ദ് ആദ്ധ്യാത്മികപ്രഭാഷണം നടത്തും.ഏഴാംദിവസം വൈകിട്ട് 3.30ന് നടക്കുന്ന വനിതാസമ്മേളനം പത്തനംതിട്ട ജില്ലാകളക്ടര്‍ ഡോ.ദിവ്യാഎസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും.തിരുവല്ലാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃത പ്രാണഅനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 7ന് എന്‍.സോമശേഖരന്‍ പ്രഭാഷണം നടത്തും.എട്ടാംദിവസമായ 13ന് വൈകിട്ട് 4ന് നടക്കുന്ന സമാപനസഭ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും.മാതാഅമൃതാനന്ദമയിമഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. വര്ക്കലശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികള്‍ അദ്ധ്യക്ഷനാകും.രാത്രി 7.15ന് ഭക്തിഗാനമേള,9ന് കുച്ചുപ്പുടി,നൃത്തസന്ധ്യ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: