പാലക്കാട്: നാളികേര സംഭരണത്തിന് കേരഫെഡ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മിക്കതും പ്രായോഗികമല്ലെന്ന് ദേശീയ കര്‍ഷകസമാജം അഭിപ്രായപ്പെട്ടു. ഓരോ കൃഷിഭവനിന്റെയും പരിധിയില്‍ വരുന്ന കര്‍ഷകരെ സംബന്ധിച്ച് കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഏകദേശ ധാരണയുണ്ടാവും. നാളികേര കര്‍ഷകനാണോ, നാളികേരമുണ്ടോയെന്ന് സ്ഥലം പരിശോധിച്ചതിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ സംഭരണം പാളിപ്പോകുന്നതിന് കാരണമാകും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടതായിവരും.
നികുതി രശീതിയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും മാനദണ്ഡമാക്കി നാളികേരം സംഭരിക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും. നിബന്ധനകള്‍ കടുപ്പിച്ചതുമൂലമാണ് സംഭരണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നാളികേരം പോലും സംഭരിക്കുവാന്‍ കഴിയാതെവന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിക്കുന്നത് പാലക്കാട്ടാണ്. സംഭരണത്തില്‍ നിന്ന് പാലക്കാടിനെ ഒഴിവാക്കിയതിന് യാതൊരു ന്യായീകരണവുമില്ല. അതിനാല്‍ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് നാളികേരം സംഭരിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി മുതലാംതോട് മണി, ദേവന് ചെറാപ്പൊറ്റ, സി.എസ്. ഭഗവല്‍ദാസ്, എസ്. സുരേഷ്, ഡി. വിജയകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: