ന്യൂദല്‍ഹി: കോവിഡ്, ഒമിക്രോണ്‍ കേസുകളില്‍ വന്വര്ധനയുണ്ടായതോടെ ദല്‍ഹിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം മാത്രമേ അനുവദിക്കൂ എന്ന് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇതുവരെ നഗരത്തിലെ സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുടെ ഹാജരോടെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കോവിഡ് പടരുന്നത് തടയാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ തീരുമാനം. ദല്‍ഹിയിലെ ബാറുകളും റസ്റ്ററന്റുകളും കഴിഞ്ഞ ദിവസം അടച്ചിരുന്നു. പാഴ്സല്‍ സൗകര്യം മാത്രമാണ് അനുവദിക്കുന്നത്.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍’ ദല്‍ഹിയില്‍ കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ സാധ്യതയുണ്ടെന്നും അതിന് ശേഷം മൂന്നാം തരംഗത്തില്‍ അണുബാധ കുറയാന്‍ തുടങ്ങുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: