തിരുവനന്തപുരം : കൊലപാതക രാഷ്ട്രീയം കെഎസ്യുവിന്റെ ശൈലി അല്ല. കെഎസ്യുവെന്നും അക്രമങ്ങള്‍ക്ക് ഇരയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ. പ്രതികരണത്തിലാണ് ഇക്കാര്യം അറിച്ചത്.
ഇടുക്കിയിലെ കൊലപാതകം അപലപനീയമാണ്. പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എന്റെ ആദരാഞ്ജലികള്‍. ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ചുകൊള്ളുന്നു. കൊലപാതക രാഷ്ട്രീയം കെഎസ്യുവിന്റെ ശൈലി അല്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. ഇതെല്ലാം കണ്ടിരിക്കുന്ന ജനം സിപിഎമ്മിനെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്.
ഗാന്ധിജിയുടെ അക്രമ രഹിതമാര്ഗങ്ങളാണ് കെഎസ്യു ഇപ്പോഴും മുറുകെപ്പിടിക്കുന്നത്. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ തിരിച്ചും അക്രമങ്ങള്‍ അഴിച്ചു വിടാത്തത്. മറ്റു പാര്‍ട്ടിപ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.
ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സിപിഎമ്മും എസ്എഫ്ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: