തൃശ്ശൂര്‍: തിരുവില്വാമല പഞ്ചായത്ത് ഭരണത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം. പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി നല്കിയ അവിശ്വാസ പ്രമേയം ആറിനെതിരേ 11 വോട്ടുകള്‍ക്ക് വിജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ബിജെപി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല.
പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരനെതിരേ യുഡിഎഫും എല്‍ഡിഎഫും സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ആറു സീറ്റുകള്‍ വീതം നേടി വലിയ കക്ഷികളായപ്പോള് നറുക്കെടുപ്പിലൂടെ ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിക്കുകയായിരുന്നു. സിപിഎം അഞ്ചു സീറ്റ് നേടി. 17 വാര്‍ഡുകളാണ് തിരുവില്വാമല ഗ്രാമപഞ്ചായത്തിലുള്ളത്.
വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണനെതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. സിപിഎം- കോണ്‍ഗ്രസ് അവിശുദ്ധ സഖ്യമാണ് തിരുവില്വാമലയില്‍ അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലെത്തിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: