തിരുവനന്തപുരം: ക്വാറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് ഗ്രൂപ്പുകളില്‍ ഈ മാസം അഞ്ചിന് (05.01.2022 ന്) ആദായനികുതി വകുപ്പ് തിരച്ചിലും പിടിച്ചെടുക്കലും നടത്തി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി 35ലധികം സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
തിരച്ചില്‍ വേളയില്‍, യഥാര്‍ത്ഥ വില്‍പ്പനയുടെയും പണത്തിന്റെ രസീതിന്റെയും എന്‍ട്രികള്‍ രേഖപ്പെടുത്തുന്ന സമാന്തര അക്കൗണ്ട് ബുക്കുകള്‍ ഉള്‍പ്പെടെ കുറ്റകരമായ വിവിധ രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. സ്ഥിരമായി രേഖപ്പെടുത്തേണ്ട അക്കൗണ്ട് ബുക്കില്‍ കാണിക്കാതെ യഥാര്‍ത്ഥ വില്‍പ്പന മറച്ചു വച്ചതായി കണ്ടെത്തി.
ഈ തെളിവുകളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നത്, അങ്ങനെ സൃഷ്ടിക്കപ്പെടുന്ന കണക്കില്‍പ്പെടാത്ത പണം, സ്ഥാവര സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനും പണവായ്പകളുടെ ബിസിനസ്സിനും മറ്റ് ബിസിനസ്സുകളിലെ രേഖപ്പെടുത്താത്ത മൂലധന നിക്ഷേപങ്ങള്‍ക്കും വ്യവസ്ഥാപിതമായി നിക്ഷേപിക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്നു.
വസ്തുവകകള്‍ വാങ്ങുന്നതിന് പണം നല്കിയതിന്റെയും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളില്‍ ഗണ്യമായ പണം നിക്ഷേപിച്ചതിന്റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത്തരം ഇടപാടുകളില്‍നിന്നുണ്ടാകുന്ന മൂലധന നേട്ടം കൃത്യമായി കണക്കാക്കാതെ സ്ഥാവര വസ്തുക്കള്‍ വിറ്റതായി സംഘത്തിന്റെ വിലയിരുത്തലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ 2.30 കോടിയിലധികം രൂപയുടെ കണക്കില്‍ പെടാത്തപണം പിടിച്ചെടുത്തു. ഇതുവരെയുള്ള അന്വേഷണത്തില്‍ കണക്കില്‍പ്പെടാത്ത 200 കോടി രൂപയുടെ വരുമാനം കണ്ടെത്താനായി. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: