കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടനത്തില്‍ ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാക് അതിര്‍ത്തിക്ക് സമീപം നഗര്‍ഹാര്‍ പ്രവിശ്യയില്‍ ലാലോപാറിലാണ് സംഭവം.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കാര്‍ സ്ഫോടക വസ്തുവില്‍ ഇടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണോയെന്ന് താലിബാന് സംശയിക്കുന്നു. രാജ്യത്ത് നേരത്തെയും ഇത്തരത്തിലുളള സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ചാവേര്‍ ആക്രമണമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
2014 മുതല്‍ ഐഎസ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ച് വരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കുഴിബോംബുകളും മറ്റ് ആയുധങ്ങളും ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിബോംബുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ കുട്ടികളാണ് ഇരകള്‍ ആകുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: