കൊച്ചി: കൊച്ചി നഗരത്തിന് കുടിവെള്ളം നല്കുന്ന പെരിയാര്‍ നദിയില്‍ കട്ടിയുള്ള കാര്‍ബണ്‍ ബ്ലാക് പാട കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്കയും പ്രതിഷേധവും.
എലൂര്‍-പാതാളം റെഗുലേറ്റര്‍- കം- ബ്രിഡ്ജിനടുത്താണ് കറുത്ത കട്ടിയുള്ള പാട കണ്ടെത്തിയത്. ഈ ഭാഗത്തെ വെള്ളത്തിന്റെ സാമ്പിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ചിട്ടുണ്ട്. ‘തിങ്കളാഴ്ച സാമ്പിള്‍ പരിശോധനക്കയയ്ക്കും,’ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എടയാറിലെ വ്യവസായ പ്രദേശത്ത് നിന്നുമുള്ള മാലിന്യം തള്ളിയതാണ് വെള്ളത്തിന്റെ നിറംമാറ്റത്തിനും മലിനീകരണത്തിനും കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.
‘അന്തിമപരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ വെള്ളം എങ്ങിനെയാണ് മലിനീകരിക്കപ്പെട്ടതെന്ന് വ്യക്തമായി അറിയാന്‍ സാധിക്കും. ഇതിന് ഉത്തരവാദികളായ വ്യവസായസ്ഥാപനങ്ങള്ക്കെതിരെ നടപടിയെടുക്കും,’ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും അവരുടെ മലിനജലവും മറ്റും നദിയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ‘ഇതിനെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പല തവണ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ അവരാരും ഇതിന്റെ പേരില്‍ നടപടി എടുത്തിട്ടില്ല. ഇത് ഒരു വലിയ പ്രശ്നമാണ്. അതിന് സത്വരമായ പരിഹാരവും കാണണം. ‘ ഉദ്യോഗസ്ഥര്‍ പറയുന്നു.
സംസ്ഥാനസര്‍ക്കാര്‍ ഒരു നദി പുനരുജ്ജീവന സമിതി രൂപീകരിച്ചിട്ടുണ്ട്. കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിരന്തര പരിശോധനയില്‍ തദ്ദേശ സ്വയം ഭരണ സമഥാപനങ്ങളില് നിന്നുള്ള മലിന ജലവും അഴുക്കുചാല്‍ വെള്ളവും വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യവുമാണ് പെരിയാര്‍ നദിയിലെ ജമലിനീകരണത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: