ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ എന്തെങ്കിലും ഒരു വിഷയം പൊങ്ങിവരാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്തെങ്കിലും കാരണം കിട്ടിയാല്‍ അത് വിവാദമാക്കി വ്യാജ പ്രചാരണം നടത്താനാണ് പലരുടെയും ശ്രമം. എന്നാല്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോകള്‍ക്കാണ്.
ഇന്ത്യയില്‍ രാജ്യവിരുദ്ധത വളര്‍ത്താന്‍ പാകിസ്താന് പ്രചരിപ്പിച്ച വ്യാജ വീഡിയോകളാണ് കോണ്‍ഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് കാര്യം അറിയാതെ വീണ്ടും ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സൈന്യത്തിലുള്ള എല്ലാ സിഖ് സൈനികരെയും സര്‍ക്കാര്‍ നീക്കം ചെയ്യാന്‍ പദ്ധതിയിടുന്ന തരത്തിലുള്ള വീഡിയോകളാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി കഴിഞ്ഞ ദിവസം പ്രചരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വീരമൃത്യു വരിച്ചതിന് ശേഷം നടന്ന യോഗത്തിന്റെ വീഡിയോ എടുത്ത് അതിലെ ശബ്ദം മോര്‍ഫ് ചെയ്ത് ഇവര്‍ വ്യാജ വീഡിയോ പുറത്തിറക്കിയത്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ച 46 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ ഇന്നലെ ദല്‍ഹി പോലീസ് കേസും എടുത്തിരുന്നു.
എന്നാല്‍ ഈ സംഭവങ്ങളൊന്നും അറിയാതെയാണ് കോണ്‍ഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് വീണ്ടും ആ വീഡിയോ പോസ്റ്റ് ചെയ്തത്.സിഖ് സമൂഹത്തെ ഇന്ത്യന്‍ സേനയില്‍ നിന്നും പുറത്താക്കാന്‍ ക്യാബിനറ്റ് യോഗം ചര്‍ച്ച ചെയ്തുവെന്ന് നവ്ദീപ് സിംഗ് പറഞ്ഞു. മോദിക്ക് പഞ്ചാബികളെ ഇഷ്ടമല്ലെന്ന ഹാഷ്ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കെണ്ട് നിറഞ്ഞു. സംഭവത്തിന്റെ വാസ്തവമെന്താണെന്ന് അറിയാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ വിഷയവും പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ പാതയാണ് ഇവര്‍ പിന്തുടരുന്നത് എന്നുമുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞത്. ട്വീറ്റ് ഡിലീറ്റ് ചെയ്തത് കാരണം ഇതുവരെ നവ്ദീപ് സിംഗിനെതിരെ കേസൊന്നും റെജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: