കണ്ണൂര്‍: പ്രഥമ കണ്ണൂര്‍ ജില്ലാ ഒളിമ്പിക്സ് കരാട്ടെ മത്സരം കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടന്നു. എഴുപതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 17 വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം ലഭിച്ച 21 കുട്ടികള്‍ അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക്സ് കരാട്ടെ മത്സരത്തില്‍ മാറ്റുരക്കും. 38 പോയ്ന്റുമായി അലന് തിലക് കുത്തുപറമ്പ് ഒന്നാം സ്ഥാനവും, 17 പോയിന്റുമായി അലന് തിലക് കേളകം രണ്ടാം സ്ഥാനവും, 14 പോയിന്റോടെ ഡബ്ല്യുഎസ്കെഎഫ് പാനൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വുഷു മത്സരവും ഇന്നലെ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടന്നു. അറുപതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 48 പോയിന്റ് ആയി ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ഒന്നാം സ്ഥാനവും 26 പോയിന്റ് മായി എകെ ഫിറ്റ്നസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹാന്‍ഡ് ബോള്‍ മത്സരം ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സി. സത്യപാലന് ഉദ്ഘാടനം ചെയ്തു. അഞ്ചു ഗേള്‍സ് ടീമും നാല് ബോയ്സ് ടീമും മാറ്റുരച്ച മത്സരത്തില്‍ ഗേള്‍സ് ജിഎച്ച്എസ്എസ് വയക്കര ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം വയക്കര ഹാന്‍ഡ് ബോള്‍ ടീമും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് വയക്കരയും രണ്ടാം സ്ഥാനം ഹാന്‍ഡ്ബോള്‍ ടീം വയക്കരയും കരസ്ഥമാക്കി.
ജില്ലാ ഒളിമ്പിക് അസോസിയേഷന് ജനറല്‍ കണ്‍വീനര്‍ ഡോ.പി.കെ. ജഗന്നാഥന്, ഇന്റര്‍നാഷണല്‍ ഹോക്കി പ്ലേയര്‍ കെ. നിയാസ്, ഡോ. പി.ടി. ജോസഫ്, രജീന ടീച്ചര്‍ വുഷു അസോസിയേഷന് സെക്രട്ടറി എന്‍.കെ. സുഗന്ധന്‍, വിജയികള്‍ക്ക് പി. ദാമോദരന്‍ മാസ്റ്ററും, സി.പി. പ്രമോദും, കെ. രാജനും, സുധീര്‍ ബാബു, ഇ.വി. പ്രമോദ്കുമാര്‍ എന്നിവര്‍ സമ്മാനദാനം നടത്തി.
ഗെയിംസിന്റെ ഉദ്ഘാടനം ഡോ.വി. ശിവദാസന്‍ എംപി നിര്‍വ്വഹിച്ചു. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂള്‍, ഒളിമ്പിക് കമ്മറ്റി ചെയര്മാന് സി.കെ. സദാനന്ദന് അധ്യക്ഷനായി. ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ് കെ.സി. ലേഖയെ ആദരിച്ചു. പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ കണ്‍വീനര്‍ ഡോക്ടര്‍ പി.കെ. ജഗന്നാഥന് ഇരുവരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. സംസ്ഥാന ബോക്സിങ് അസോസിയേഷന് പ്രസിഡന്റ് ഡോ. സൂരജ്, ഗെയിംസ് കോര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദലി, ട്രഷറര്‍ യു.പി. ഷിബിന്‍കുമാര്‍, മഹേഷ് ചന്ദ്ര ബാലിക, എം.വി. രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു, വര്‍ക്കിംഗ് ചെയര്മാന് ഷാഹിന്‍ പള്ളിക്കണ്ടി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: