കോട്ടയം: ഫ്രാങ്കോ മുളക്ക/dല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 14 ന് കേസില്‍ വിധി പറയും. കോട്ടയം അഡീഷണല്‍ സെകെഷന്സ് കോടതിയാണ് വിധി പറയുക.2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ചകേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദീകര്‍, കന്യാസ്ത്രീകള്‍ എന്നിവരാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഏറെ നിര്‍ണായകമാകും വിധിയെന്നാണ് വിലിരുത്തപ്പെടുന്നത്.2019 നവംബര്‍ 30ന് വിചാരണ ആരംഭിച്ച കേസില്‍ 83 സാക്ഷികളില്‍ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: