കൊല്ലം: പ്രമുഖ യുട്യൂബറും ഡിവൈഎഫ്ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ യുവതികള്‍. മീടു വെളിപ്പെടുത്തല്‍ നടത്തിയ പോസ്റ്റിന്റെ കമന്റിലും മറ്റു ചില പോസ്റ്റുകളിലും ശ്രീകാന്തിന്റെ മുന്‍ സുഹൃത്തുക്കള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കി.
ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന Women Against Sexual Harassment ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ശ്രീകാന്ത് വെട്ടിയാര്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫഌറ്റില്‍ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാര്‍ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തില്‍ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്. അതിനാലാണ് താന്‍ വെളിപ്പെടുത്തലിന് തയാറായി മുന്നോട്ട് വന്നതെന്നും പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: