വീടും അതില്‍ വസിക്കുന്നവരും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം വേണം. വീട് വെറുതെയങ്ങ് പണിതുയര്‍ത്തുകയല്ല വേണ്ടത്. ഹൈന്ദവര്‍ ഭൂരിഭാഗവും വാസ്തുശാസ്ത്ര വിധി പ്രകാരമാണ് വീടു വയ്ക്കാറുള്ളത്. കുടുംബാംഗങ്ങളുടെ ആയുരാരോഗ്യസൗഖ്യവും സമ്പല്സമൃദ്ധികളുമെല്ലാം അവരുടെ പാര്‍പ്പിടവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടുവയ്ക്കാനുള്ള ഭൂമികണ്ടെത്തല്, സ്ഥാനനിര്‍ണയം, ദിക് നിര്‍ണയം തുടങ്ങിയ അതിന്റെ നി ര്‍മ്മിതി പൂര്‍ത്തിയാക്കി, ഗൃഹപ്രവേശമുള്പ്പെടെയുളള കാര്യങ്ങളെല്ലാം വാസ്തുശാസ്ത്രനിയമപ്രകാരം അനുവര്‍ത്തിക്കുക.
ഗൃഹദോഷങ്ങള്‍ ഉണ്ടയാല്‍ പണിത വീട് പൊളിച്ച് പുതിയതു പണിയുക അപ്രായോഗികമാണ്. ദോഷങ്ങളകറ്റാനും വാസ്തു ശാസ്ത്രത്തില്‍ പ്രതിവിധിയുണ്ട്. ദോഷമകറ്റാനായി വാസ്തുബലി നടത്തി പഞ്ചശിരസ്ഥാപനം ചെയ്യുന്ന പതിവുണ്ട്. വീടുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്കുള്ള സുപ്രധാന പരിഹാരമാണത്. വാസ്തു ശാസ്ത്ര പ്രകാരം പ്രത്യേകം അനുശാസിക്കുന്ന ചില മൃഗങ്ങളുടെ ശിരസ്സിന്റെ രൂപങ്ങള്‍ സ്വര്ണത്തിലുണ്ടാക്കി വീട്ടിലെ പ്രധാനമുറിയില്‍ സ്ഥാപിക്കുന്ന ചടങ്ങാണ് പഞ്ചശിരസ്ഥാപനം. അവ ഓരോന്നിനും അതാതു ദിക്കുകളും നിശ്ചയിച്ചിട്ടുണ്ട്. മൃഗശിരസ്സുകളുടെ രൂപങ്ങള്‍ ചെപ്പിനകത്താക്കിയ ശേഷം മുറിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് കുഴിച്ച് മൂടുന്നതാണ് ഈ കര്‍മം. മണ്ണിനുള്ളില്‍ മൂടിയ വിധത്തില്‍ ചെയ്യുമ്പോള്‍ യാതൊരു വിധത്തിലുള്ള അശുദ്ധിയും അവയെ ബാധിക്കില്ല. ഈ കര്‍മങ്ങളെല്ലാം വാസ്തുശാസ്ത്ര വിദഗ്ധരുടെ ഉപദേശപ്രകാം അവരുടെ സാന്നിധ്യത്തില്‍ ചെയ്യുന്നതാണ് ഉത്തമം.
വീടുകള്‍ക്ക് നാമകരണം ചെയ്യുമ്പോഴും ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഗൃഹനാഥന്റെ നക്ഷത്രവുമായോ അതല്ലെങ്കില്‍ രാശിയുമായോ പൊരുത്തമുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരിടുന്നത് ശ്രേഷ്ഠമാണ്. മനുഷ്യര്‍ക്കെന്ന പോലെ ഗൃഹത്തിനും നക്ഷത്രവും രാശിയുമുണ്ട്. വാസ്തുവിദ്യാരീതിയനുസരിച്ച് അവ കണ്ടെത്താനാവും. ഗൃഹനക്ഷത്രത്തിന് യോജിച്ച പേര് വാസ്തുശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താം.
ഗൃഹനക്ഷത്രം അല്ലെങ്കില്‍ ഗൃഹനാഥന്റെ നക്ഷത്രം ഇവയുടെ അഷ്ടമരാശിയിലും ആറാം രാശിയിലും പന്ത്രണ്ടാം രാശിയിലും പെടുന്ന നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങള്‍ വീടിനു പേരിടുമ്പോള്‍ ആദ്യാക്ഷരമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: