തിരുവനന്തപുരം: തീവ്രമായ അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം ബാധിച്ച രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അനന്തപുരി ആശുപത്രിയില്‍ വിജയം. രണ്ടു രോഗികളില്‍ ഇത്തരം ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച് ആറുമാസം കഴിഞ്ഞതായി ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ബാലചന്ദ്രന് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയത്തില്‍ നിന്നും രക്തം പമ്പ് ചെയ്ത് ധമനികളിലെത്തിക്കാന്‍ അത്യാവശ്യമായ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്നത് കൊണ്ടുണ്ടാകുന്ന ഗുരുതര രോഗമാണ് അയോര്‍ട്ടിക് സ്റ്റിനോസിസ്. ഇത്തരം രോഗികളിലാണ് വാല്‍വ് മാറ്റിവയ്ക്കുന്നത്.
ശസ്ത്രക്രിയ്ക്കു വിധേയരാകാന്‍ പ്രയാസമുള്ള 70 വയസ് കഴിഞ്ഞവരിലാണ് വാല്‍വ് വച്ചു പിടിപ്പിക്കുന്നതില്‍ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാല്‍വിന് 15.5 ലക്ഷം രൂപയാണ്് വില. 18 ലക്ഷം രൂപ ചെലവില്‍ വാല്‍വ് മാറ്റിവയ്ക്കാനാകും. ജന്മനായുള്ള വൈകല്യവും പ്രായക്കൂടുതലും ബാക്കി 50 ശതമാനത്തിന്റെ രോഗ കാരണമാകുന്നു. മൂരികളില്‍(കാളക്കുട്ടി) നിന്നെടുത്ത് സംസ്കരിച്ച ഞരമ്പാണ് ടിഷ്യൂ വാല്‍വായി ഉപയോഗിക്കുന്നതെന്നും ഇത് സ്വിറ്റ്സര്‍ലന്റില്‍ നിന്ന് എത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹോസ്പിറ്റല്‍സ് ചെയര്മാന് ഡോ. മാര്‍ത്താണ്ഡന്‍പിള്ള, ഡോ.സി.ജി. ബാഹുലേയന്, ഡോ.മാധവന്‍നായര്‍, ഡോ.ആനന്ദ് മാര്‍ത്താണ്ഡന്‍പിള്ള, ഡോ. ഷിഫാബ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: