കോഴിക്കോട്: സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ വാദങ്ങള്‍ തള്ളി കേരളാ പോലീസ്. കോഴിക്കോട് ആക്രമണത്തിന് പിന്നില്‍ ബിന്ദു അമ്മിണി ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റും ചെയ്തു. അല്ലാതെ സംഘപരിവാര്‍ ഗൂഡാലോചനയുണ്ടെന്ന അമ്മിണിയുടെ വാദം ശരിയല്ലെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, തന്നെ മര്‍ദിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് സംഭവത്തില്‍ പ്രതിയാക്കപ്പെട്ട മോഹന്‍ദാസ് വ്യക്തമാക്കി. അമ്മിണി തന്നെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ല. താന്‍ മര്‍ദിക്കുന്നത് മാത്രമാണ് ഇവര്‍ എഡിറ്റ് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്. അതിനാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത്സ്യതൊഴിലാളിയായ മോഹന്‍ദാസും ഇടത് സഹയാത്രികയുമായ ബിന്ദു അമ്മിണിയും തമ്മില്‍ കയ്യാങ്കളിയാലേയ്ക്ക് കലാശിച്ചത്. ബിന്ദു അമ്മിണി ഇയാളുടെ ഫോണ്‍ തല്ലിപ്പൊളിക്കുന്നതും ഇയാളുടെ മുണ്ടുരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിന്ദു അമ്മിണിയില്‍ നിന്നുള്ള മര്‍ദനത്തില്‍ ഇയാള്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: