തൃശൂര്‍ : മൂന്ന് വയസുക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് മാതൃകയായ സഹോദരങ്ങള്‍ക്ക് നാടിന്റെ സ്നേഹാദരം. കൊരട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കോനൂര്‍ മല്ലപ്പറമ്പില്‍ രതീഷിന്റേയും സിന്ധുവിന്റേയും മക്കളായ അശ്വിന് കൃഷ്ണയും (14),ആദി കൃഷ്ണ (8)യുമാണ് വലിയവര്‍ പോലും മടിക്കുന്ന ധീര കൃത്യം നടത്തിയത്.
കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ മൂന്ന് വയസുകാരന് സ്വന്തം ജീവന് പോലും പകവെക്കാതെ സഹോദരങ്ങള്‍ കനാലില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഇടതുകര കനാലില്‍ നിന്നും കൊരട്ടി മേഖലയിലേക്ക് പോകുന്ന കനാലിന്റെ കോനൂര്‍ മര്യാദ പാലത്തിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടി കനാലിലേക്ക് തെന്നി വീഴുകയായിരുന്നു. ഇതു കണ്ടുനിന്ന സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയുടെ നിലവിളി കേട്ടു ഓടിയെത്തിയ അശ്വിനും ആദിയും കുട്ടി ഒഴുകി പോകുന്നത് കണ്ടപ്പോള്‍ കനാലിന്റെ വശങ്ങളിലൂടെ ഓടി കുട്ടിയുടെ അരികിലെത്തുകയും കൂട്ടി താഴ്ന്നു പോകുന്നത് കണ്ട അശ്വിന് ഒന്നും ആലോചിക്കാതെ കനാലിന്റെ കുത്തൊഴുക്കിലേക്ക് എടുത്തു ചാടുകയായിരുന്നു. നിന്തി ചെന്ന് കൂട്ടിയെ പിടി കൂടി തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു നീന്തുവാന്‍ ശ്രമിച്ചെങ്കിലും അതിന് ബുദ്ധിമുട്ടായപ്പോള്‍ സഹോദരന് ആദി കനാലിന്റെ വശങ്ങളിലേക്കിറങ്ങി കുട്ടിയെ വാങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും ബഹളം കേട്ടു കൊണ്ട് കുട്ടിയുടെ വീട്ടുകാരെത്തി.
കൊരട്ടി എംഎഎം ഹൈസ്ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമാണ് അശ്വിന്. സഹോദരന് ആദി കൊരട്ടി ചര്‍ച്ച് എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരേയും കൊരട്ടിയിലെ പാഥേയത്തില്‍ വെച്ച് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ കൊരട്ടി എഎസ്ഐ ജെയ്സന്, പാഥേയത്തിന്റെ സംഘാടകരായ കെ.എന്‍. വേണു, കെ.സി.ഷൈജു, സുന്ദരന്‍ പനംങ്കൂട്ടത്തില്,ചാലക്കുടി ഫയര്‍ സ്റ്റേഷന് അസിസ്റ്റന്റ് ാേഫീസര്‍ കെ.പത്മകുമാര്‍, ജനപ്രതിനിധികള്‍,ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്,ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം,മുന്‍ മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ സുരേഷ്,എംഎഎം ഹൈസ്ക്കൂള് അധ്യാപകര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,നാട്ടുകാരും ആദരണ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: