തിരുവല്ല: വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി നദിയില്‍ നിന്ന് വാരുന്നത് 44 കോടിയുടെ മണല്‍. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിനുള്ള ടെണ്ടര്‍ നല്‍കിയത്. സമീപ ദിവസങ്ങളില്‍ തന്നെ മണലെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. വരട്ടാര്‍ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് മണലെടുപ്പെന്നാണ് ഔദ്യോഗിക വിവരം.മണലെടുപ്പിന് മുന്നോടിയായി ഇരവിപേരൂര്‍ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ ജനങ്ങളുടെ യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഒരുവിഭാഗം ആളുകള്‍ പദ്ധതിയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുണ്ട്. അതേ സമയം മണലെടുപ്പുമായി പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്നും റോയല്‍റ്റി ഉള്‍പ്പെടെ റവന്യുവകുപ്പിനാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
നദിയിലെ മണല്‍ എടുക്കുന്നതോടെ കിണറുകളിലെ ജലവിതാനം കുറയുമെന്നും തീരം ഇടിയുമെന്നുള്ള ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ നദിയുടെ തീരം സംരക്ഷണഭിത്തി കെട്ടി നിര്‍മിക്കുമെന്നും കയര്ഭൂവസ്്ത്രം വിരിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. നദിയുടെ വീതി അനുസരിച്ച് 25 മുതല്‍ 100 മീറ്റര്‍ വരെ വീതിയിലാണ് മണ്ണെടുക്കുന്നത്. അതേ സമയം പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് മണല്വാരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
നീരൊഴുക്ക് സുഗമമാക്കാന്‍ ആദിപമ്പ മുതല്‍ ചെങ്ങന്നൂര്‍ വരെ ആഴം കൂട്ടേണ്ടി വരും. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചവയാണ് മണലെടുക്കുന്നതന്റെ തീര പ്രദേശങ്ങള്‍.ആറ്റപതീരത്ത് താമസിക്കുന്നവരുടെ വീടുകള്‍ വെള്ളപ്പൊക്ക സമയത്ത് ബലക്ഷയം നേരിട്ടേക്കാമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.അതേ സമയം ജനങ്ങളുടെ വികാരം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാതെ മണലെടുപ്പുമായി ഇറിഗേഷന്‍ വകുപ്പ് മുന്നോട്ട് പോകുകയാണ്.
അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ മണല്‍ വില്‍പ്പനയെ സംശയ ദൃഷ്ടിയോടെയാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്.നേരത്തെ നടത്തിയ ഡാമുകളിലെ മണല്‍ വില്‍പ്പനയും പമ്പാ ത്രിവേണിയിലെ മണല്‍ വില്‍പ്പനയും വലിയ വിവാദങ്ങളാണ് ഉണ്ടാ്ക്കിയത്.കോടികളുടെ അഴിമതിയാണ് ഈ വില്‍പ്പനയ്ക്കെതിരെ ഉയര്‍ന്നത്. 2018-ലെ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞ മണല്‍ ഇതുവരെ വില്‍ക്കാനായില്ല.കഴിഞ്ഞ ദിവസവും വില്‍പ്പനയ്ക്കായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: