ഗുവാഹത്തി: വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി അസം സര്‍ക്കാര്‍. ആശുപത്രികളിലൊഴികെ വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ജനുവരി 15 മുതല്‍ നിയന്ത്രണം പ്രബല്യത്തില്‍ വരും.
കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ അസമില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സിനിമാ ഹാള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് വാക്സിന് എടുക്കാത്തവര്‍ പൊതു സ്ഥലങ്ങളില്‍പ്രവേശിക്കുന്നത് തടയാന്‍ പ്രത്യേക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
രാത്രി കര്‍ഫ്യുവിനും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 11.30 ന് ആരംഭിച്ചിരുന്ന കര്‍ഫ്യു ഇനിമുതല്‍ 10 മണിക്ക് ആരംഭിക്കുകയും രാവിലെ ആറ് മണിക്ക് അവസാനിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: