കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച രേഖകളെല്ലാം ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലക്ക് പിന്‍വലിച്ചിരിക്കുന്നത്.
വിദേശത്തു നിന്നും സഹായങ്ങള്‍ സ്വീകരിക്കണമെങ്കില്‍ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇത് സംബന്ധിച്ചുള്ള ലൈസന്‍സ് പുതുക്കുന്നതിനായി മിഷണറീസ് ഒഫ് ചാരിറ്റി നല്‍കിയ അപേക്ഷ അപൂര്‍ണ്ണം ആയതിനെ തുടര്‍ന്നാണ് നിരസിച്ചത്. ഇപ്പോള്‍ രേഖകളെല്ലാം സമര്‍പ്പിച്ചതോടെ വിലക്ക് നീക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
വിദശഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ചിലത് പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷനല്‍കിയത് പ്രകാരം നടപടിയെടുത്തതായി എസ്ബിഐ അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: