ബെംഗളൂരു: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും നൈസ് റോഡിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി കെ. ശില്പ, കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാദില്‍ എന്നിവരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. കാറില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് ആനങ്ങാടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ള കെഎല്‍51 എഫ് 2413 വാഗണര്‍ കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. വാഗണറിന്ന് പിന്നില്‍ ലോറിവന്നിടിച്ചതിന് ശേഷം വാഗണര്‍ മുന്നിലുളള സ്കോര്‍പിയോ കാറില്‍ ഇടിക്കുകയും, സ്കോര്‍പിയോ മുന്നിലുളള മറ്റൊരു ലോറിക്ക് പിന്നിലിടിക്കുകയുമായിരുന്നു.
ഇരു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നുപോകുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: