തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരും നിരവധി സംസ്ഥാനങ്ങളും ഇന്ധനനികുതി ഇളവുചെയ്തിട്ടും കേരളം നികുതികുറയ്ക്കാത്തതില് പ്രതിഷേധിച്ച് ബിഎംഎസ് സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ കൊണ്ടുവരുന്നതിന് തടസം നില്‍ക്കുന്നത് കേരളമാണെന്നും കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നും വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ പ്രത്യക്ഷ പണിമുടക്കിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റേഷന് മേഖലയും, കശുവണ്ടി മേഖലയുമടക്കം കേരളത്തില്‍ തൊഴില്‍ മേഖലയുടെ സ്ഥിതി ദയനീയമാണ്. വിദ്വേഷപ്രചരണവും കൊലപാതക പരമ്പരയും നടത്തുന്ന തീവ്രവാദ്രപ്രസ്ഥാനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാധാരണക്കാരന്റെ സൈ്വര്യജീവിതം ഉറപ്പാക്കുന്ന ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും ഇതു സംബന്ധിച്ച് നിവേദനവും നല്കി.
ജനവിരുദ്ധനയങ്ങള്‍ തുടരുകയാണെങ്കില്‍ മേയ് 10ന് സംസ്ഥാനത്ത് സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന ഭാരവാഹികളും വിവിധ യൂണിയനുകളുടെ സംസ്ഥാന നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശിവജി സുദര്ശനന്, ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ.അജിത്ത്, ബിഎംഎസ് സംസ്ഥാന ഭാരവാഹികളായ കെ.കെ.വിജയകുമാര്‍, എം.പി. രാജീവന്, എം.പി.ചന്ദ്രശേഖരന്, പി.ബാലചന്ദ്രന്, കെ.വി.മധുകുമാര്‍, അഡ്വ. ആശാമോള്‍, ചന്ദ്രലത ടീച്ചര്‍, സി.ജി.ഗോപകുമാര്‍, സിബി വര്‍ഗ്ഗീസ്, കെ.ദിവാകരന്, കെ.എല്‍.രാജേഷ് (കെഎസ്റ്റിഇഎസ്), രാജീവ് (എന്ജിഓസംഘ്), ഉപേന്ദ്രന്, എ.പി.അജിത്കുമാര്‍ (ബിഎംഎസ്ആര്‍എ), ദീപക് (ഏഷ്യനെറ്റ് എംപ്ലോയീസ് സംഘ്), പരമേശ്വരന് (ഇന്‍ഡസ് മോട്ടോര്‍സ്), ശ്രീകുമാര്‍ (ബിഎല്‍ഐഎഎസ്), കെ.വിനോദ്കുമാര്‍ (എന്ഒബിഡബ്ലു), സജീവ് (കെവിഎംഎസ്), എ.സി.കൃഷ്ണന് (മോട്ടോര്‍ ഫഡറേഷന്‍), സലീം തെന്നിലാപുരം (നിര്‍മ്മാണ തൊഴിലാളി ഹഡറേഷന്), റ്റി.സി.സേതുമാധവന് (കെപിഐഎംഎസ്) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: