ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) ഓഹരിവില കുതിയ്ക്കുന്നു. വെള്ളിയാഴ്ച മാത്രം 17.25 രൂപയുടെ കുതിപ്പാണ് (ഏകദേശം 2 ശതമാനത്തില്‍ അധികം) ഐആര്‍സിടിസി എന്ന ഓഹരി രേഖപ്പെടുത്തിയത്.
ഇതോടെ ഓഹരിയുടെ വില 860.50 രൂപയായി ഉയര്‍ന്നു. ടിക്കറ്റ്, കാറ്ററിംഗ്, ടൂറിസം സേവനം എന്നിവ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നല്കുന്ന കമ്പനിയാണ് ഐആര്‍സിടിസി. 2019ലാണ് ഐആര്‍സിടിസി ഓഹരി ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്തിയത്. അന്ന് 320 രൂപയാണ് വിലയിട്ടിരുന്നതെങ്കിലും ഓഹരി രിസ്റ്റ് ചെയ്തത് 644 രൂപയ്ക്കാണ്.
ആ സമയത്ത് കേന്ദ്രസര്‍ക്കാരിന് 87 ശതമാനം പങ്കാളിത്തമാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. 2020 ഡിസംബറില്‍ കേന്ദ്രം ഇതിലെ 20 ശതമാനം വിറ്റൊഴിഞ്ഞതോടെ കേന്ദ്രത്തിന്റെ പങ്കാളിത്ത് 67 ശതമാനമായി ചുരുങ്ങി.
ഇന്റര്‍നെറ്റിലൂടെ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നല്‍കിയതോടെയാണ് ഐആര്‍സിടിസി സാധാരണക്കാരുടെ ജീവിതത്തില്‍ ഇടംപിടിച്ചത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്ക് ബജറ്റ്, ഡീലക്സ് പാക്കേജ് ടൂറുകളും ഐആര്‍സിടിസി നല്കുന്നു. 2021 ഒക്ടോബര്‍ 19ന് 5,363 രൂപ വരെ എത്തിയതാണ്. എന്നാല്‍ പിന്നീട് 2021 ഒക്ടോബര്‍ 28ന് ഓഹരി വില 913 രൂപയിലേക്ക് കൂപ്പുകുത്തി.
ഒരിടക്കാലത്തെ മാന്ദ്യതയ്ക്ക് ശേഷം വീണ്ടും ഓഹരി കൂതിക്കുകയാണ്. മനസ് ജെയ്സ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐആര്‍സിടിസി വാങ്ങുവാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച അഞ്ച് ശതമാനം വരെ ഓഹരി കുതിച്ചെങ്കിലും വ്യാപാരം അവസാനിക്കുമ്പോള്‍ 2.01 ശതമാനം വരെ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: