പത്തനാപുരം: വേനല്‍ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍ മലയോരമേഖലകള്‍ ചുട്ടുപൊള്ളുകയാണ്. എറ്റവും ഉയര്‍ന്ന ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ കൊല്ലം 40 ഡിഗ്രി വരെ ഉയര്‍ന്ന ചൂടിന്റെ ആധിക്യം ഉണ്ടായിരുന്നിടത്ത് ഇത്തവണ പരിധികളെല്ലാം മറികടന്നിരിക്കുകയാണ്.
കനത്ത ചൂട് കാരണം കാര്ഷികമേഖലയ്ക്കുള്പ്പെടെ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. ദേഹാസ്വാസ്ഥ്യവും പകര്‍ച്ചവ്യാധികളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിലെ വെയില് ഏല്‍ക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
വേനല്‍ ചൂട് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. ചൂടില്‍ ശരീരത്തില്‍ നിന്നും ജലനഷ്ടം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം, വെയില് സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് ജോലിചെയ്യാന്‍ പാടില്ല, രാവിലെ 11 മണിക്കും വൈകിട്ട് 3 മണിക്കും ഇടയില്‍ വെയിലിന്റെ കാഠിന്യം കൂടുതലായതിനാല്‍ അധികം സമയം വെയില്കൊള്ളാന് പാടില്ലെന്നുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യസംഘം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: